കൊല്ലത്ത് ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

കൊല്ലം:  കൊല്ലത്ത് ട്രെയിന്‍ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയില്‍വേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയില്‍വേ ക്രോസിലാണ് സംഭവം.

കുറുങ്ങപ്പള്ളി അംബികാ ഹൗസില്‍ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികള്‍ക്കൊപ്പം അടച്ചിട്ട റെയില്‍വേ ക്രോസ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top