ജോലി വാഗ്ദാനം ചെയ്ത് പണം തട്ടല്‍; മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കണ്ണൂര്‍: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
എടക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ മാളികപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ അഞ്ചരക്കണ്ടി സ്വദേശിയുടെ പരാതിയിലാണ് ചക്കരക്കല്ല് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജോലി ലഭിക്കണമെങ്കില്‍ തലശ്ശേരി സ്വദേശിയായ മുഹമ്മദ് ഒനാസിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കാനാണ് ഇയാള്‍ തട്ടിപ്പിനിരയായവരോട് ആവശ്യപ്പെട്ടിരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥരായ കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ തനിക്ക് സ്വാധീനമുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

അമ്പതോളം പേരില്‍നിന്ന് രാജേഷ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് എട്ട് മാസം മുമ്പ് രാജേഷിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കിയിരുന്നു.

Top