‘ജോക്കര്‍’ നായകനാകുന്നു; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ബാറ്റ്മാന്‍ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രം നായകനാകുന്നു. ‘ജോക്കര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് വാക്കിന്‍ ഫീനിക്‌സാണ്.

ഒരു സമൂഹം പലരീതിയില്‍ മാറ്റിനര്‍ത്തിയ, ഒരു വലിയ സക്രീനിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ച നടന്‍. എന്നാല്‍ ലഭിക്കുന്ന അവഗണനകള്‍ക്കെതിരെ അയാള്‍ നടത്തുന്ന പ്രതികാരം. ഒറ്റനോട്ടത്തില്‍ മാര്‍ട്ടിന്‍ സ്‌കോര്‍സി ചിത്രങ്ങളുടെ അന്തരീക്ഷം അതാണ് ജോക്കറിന്റെ ട്രെയിലര്‍ സമ്മാനിക്കുന്നത്. എന്നാല്‍ അതിശയിപ്പിക്കുന്ന അഭിനയമാണ് വാക്കിന്‍ ഫീനിക്‌സ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്

Top