റി‍‌‍ഡ്‌ലി സ്കോട്ടിന്റെ സംവിധാനത്തിൽ നെപ്പോളിയൻ ആയി വാക്വിൻ ഫീനിക്സ്; ട്രെയിലർ എത്തി

ഹോളിവുഡ് പ്രതിഭകളായ റി‍‌‍ഡ്‌ലി സ്കോട്ടും വാക്വിൻ ഫീനിക്സും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘നെപ്പോളിയൻ’ ട്രെയിലർ എത്തി. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നെപ്പോളിയന്റെ അധികാര ശക്തിയും എംപ്രൈസ് ജോസഫൈനുമായുള്ള അദ്ദേഹത്തിന്റെ പ്രണയവുമൊക്കെയാണ് സിനിമയിൽ പറയുന്നത്. നെപ്പോളിയനായി വാക്വിൻ ഫീനിസ്ക്സും ജോസഫൈനായി വനേസ കിർബിയും എത്തുന്നു.

തഹർ റഹിം, ബെൻ മൈൽസ്, മാത്യു നീഥം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സോണി പിക്ചേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കും. ആപ്പിൾ ടിവിയിലൂടെയാണ് ഒടിടി റിലീസ്. നവംബർ 22ന് അമേരിക്കയിൽ ചിത്രം റിലീസിനെത്തും.

ദ് ലാസ്റ്റ് ഡുവൽ, ഹൗസ് ഓഫ് ഗുച്ചി എന്നീ ചിത്രങ്ങൾക്കു ശേഷം റിഡ്‍ലി സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Top