റയല്‍ മാഡ്രിഡിലേക്കില്ല ,ലോകകപ്പ് മാത്രം ഇപ്പോള്‍ ലക്ഷ്യം ജോവാക്കിം

joachim-1

യല്‍ മാഡ്രിഡിലേക്കില്ല താന്‍ ലോകകപ്പ് മാത്രമേ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നുള്ളെന്നും ജര്‍മ്മന്‍ കോച്ച് ജോവാക്കിം ലോ. റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ചായി ചുമതലയേല്‍ക്കുമെന്ന റൂമറുകളെ തള്ളിക്കളഞ്ഞാണ് ജോവാക്കിം രംഗത്ത് വന്നത്. റയല്‍ മാഡ്രിഡിന് മികച്ച മറ്റൊരു കോച്ചിനെ കിട്ടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

2014 ല്‍ ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമിനെ പരിശീലിപ്പിച്ച ലോ ഒട്ടേറെ അഭ്യുഹങ്ങള്‍ക്കാണ് അറുതിവരുത്തിയത്. ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങള്‍ ലോ ആയിരിക്കും സിദാന് പകരക്കാരന്‍ എന്ന നിലയ്ക്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരുന്നു.

സിദാന്റെ റയല്‍ മാഡ്രിഡില്‍ നിന്നുള്ള അപ്രതീക്ഷിതമായ വിടപറയല്‍ റയല്‍ മാഡ്രിഡ് ആരാധകരെ മാത്രമല്ല ഫുട്‌ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. റയലിന് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം നല്‍കിയാണ് സിദാന്‍ സാന്റിയാഗോ ബെര്‍ണാബുവിനോട് വിട പറഞ്ഞത്. എത്രയും പെട്ടെന്ന് സിദാന് പകരക്കാരനെ കണ്ടെത്താനാണ് റയല്‍ മാഡ്രിഡ് ശ്രമിക്കുന്നത്.

Top