കോവിഡ് വ്യാപനം; അമേരിക്കന്‍ ജനതയോട് മാസ്‌ക് ധരിക്കാന്‍ ബൈഡന്‍

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം തടയാന്‍ അമേരിക്കന്‍ ജനതയോട് 100 ദിവസം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാ അമേരിക്കക്കാരും മാസ്‌ക് ധരിക്കാന്‍ തയാറായാല്‍ കോവിഡ് വ്യാപനം തടയാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കാന്‍ ഉത്തരവിടുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തില്‍ എത്തുന്ന ആദ്യ ദിവസം പൊതുജനങ്ങളോട് 100 ദിവസം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടും. വെറും 100 ദിവസം മാത്രം, പിന്നീട് വേണ്ട. വാക്‌സിനേഷനും മാസ്‌കും ഉപയോഗിച്ചാല്‍ കോവിഡ് വ്യാപനത്തിന് ഗണ്യമായ കുറവുണ്ടാകുമെന്ന് കരുതുന്നു- അദ്ദേഹം പറഞ്ഞു.

Top