jo back to korindians club

റിയോ ഡി ഷാനെറോ: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രസീല്‍ മുന്‍ ദേശീയ താരം ജോ കൊരിന്ത്യന്‍സ് ക്ലബുമായി വീണ്ടും കരാര്‍ ഒപ്പിട്ടു. ബ്രസീലിയന്‍ എ ചാമ്പ്യന്‍സ് ക്ലബുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് ജോ ഒപ്പിട്ടത്.

2003 മുതല്‍ കൊരിന്ത്യന്‍സ് താരമായിരുന്ന ജോ 2005ല്‍ ക്ലബ് വിട്ടിരുന്നു.

2005ല്‍ ചൈനീസ് ക്ലബായ സിഎസ്‌കെഎയിലേക്ക് ചേക്കേറിയ ജോ പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. ബ്രസീല്‍ ദേശീയ ടീമിനായി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജോ അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്.

Top