റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ദ് ബോയിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍, മാസ്റ്റര്‍ സനൂപ്, ലാലു അലക്‌സ്, പേര്‍ളി മാനി എന്നിവരാണ് സിനിമയില്‍ അഭിനയിക്കുന്നത്.
ജോ ആന്‍ഡ് ദ് ബോയിയില്‍ ജോ ആയിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ബോയ് ആയി എത്തുന്നത് സനൂപും.
ജോയും ബോയും അപരിചിതരാണ്. ഇവര്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ക്രിസ്മസ് റിലീസായിട്ടാണ് ജോ ആന്‍ഡ് ദ് ബോയ് തിയേറ്ററുകളിലെത്തുന്നത്.


