ജവഹർലാൽ നെഹ്റു സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.9 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു.

ഇടത് സഖ്യവും, എബിവിപിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. ഐഷെ ഘോഷാണ് ഇടതുസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നത്. മനീഷ് ജംഗീതാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും, ആള്‍ക്കൂട്ട ആക്രമണമടക്കമുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത്. നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എബിവിപിയും, നിലനിര്‍ത്താന്‍ ഇടതു സഖ്യവും വാശിയേറിയ പ്രചാരണമാണ് നടത്തിയത്.

Top