ജെ.എന്‍.യു സമരം കടുപ്പിച്ച് വിദ്യാര്‍ത്ഥികള്‍ ; ഇന്ന് സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി : ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. സര്‍വകലാശാല ഇന്ന് നടത്തുന്ന സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഇന്നലെ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ രണ്ട് തവണയാണ് ലാത്തിച്ചാര്‍ജ് നടന്നത്. പോലീസ് നടപടിയില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് എന്‍.എസ്.യുവിന്റെ നേതൃത്വത്തില്‍ ഫീസ് വര്‍ദ്ധനവിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നുണ്ട്.

ഫീസ് വര്‍ധനക്കെതിരായ ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ സമരം 43 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് തവണ ഫീസിൽ ഇളവ് വരുത്തിയെങ്കിലും ഫീസ് വർധന പൂർണമായി പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

Top