ജെഎന്‍യു നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകള്‍ തുറക്കുക. ഈ വര്‍ഷാവസാനത്തില്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് ആദ്യം തുറക്കുക. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് ടെസ്റ്റ് ചെയ്ത കൊവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.

ക്യാമ്പസിലെ ഡോക്ടര്‍ ബിആര്‍ അംബേദ്കര്‍ ലൈബ്രറിയും തുറക്കും. ലൈബ്രറി സാനിറ്റൈസ് ചെയ്ത് ഉള്ളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനം ആക്കിയിട്ടുണ്ട്. കണ്ടെയിന്മെന്റ് സോണില്‍ താമസിക്കുന്ന അധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. മാസ്‌ക് നിര്‍ബന്ധമാണ്.

 

Top