വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മി​ച്ച​താ​യി ജെ.എ​ൻ​.യു വൈ​സ് ചാ​ൻ​സ​ല​ർ

ന്യൂഡല്‍ഹി : ജെ.എൻ.യു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി പരാതി. ക്യാമ്പസിൽ സന്ദർശനം നടത്തുനിടെ പതിനഞ്ചോളം വരുന്ന വിദ്യാർത്ഥികളുടെ സംഘം തന്നെ ആക്രമിച്ചെന്നാണ് വൈസ് ചാൻസിലർ ഡോ. എം ജഗദീഷ് കുമാറിന്‍റെ പരാതി.

ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത​ന്‍റെ കാ​റി​നു നേ​രെ​യും വി​ദ്യാ​ർ​ഥി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ എ​ത്തി​യാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്നും വി.​സി പ​റ​ഞ്ഞു.

അതേസമയം, വൈസ് ചാന്‍സലറുടെ വാദം തെറ്റാണെന്നാണ് ജെഎൻ യു വിദ്യാർത്ഥി യൂണിയന്‍റെ വിശദീകരണം. വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രതികരിച്ചു.

വിദ്യാർത്ഥികളുമായി ചർച്ച നടത്താതെ ഒളിച്ചു നടക്കുന്ന വിസി ക്യാമ്പസിൽ എത്തിയപ്പോൾ ഇക്കാര്യം ചോദ്യം ചെയ്തതാണെന്നും ഇക്കാര്യം ചോദിച്ചപ്പോൾ വിസി കടന്ന് കളയുകയായിരുന്നുവെന്നുമാണ് യൂണിയന്‍റെ വിശദീകരണം.

Top