ജെഎന്‍യുവിലെ അധ്യാപകനെതിരെ ലെംഗീകപീഡനത്തിന് വിദ്യാര്‍ത്ഥിനി പരാതി നല്‍കി

rape

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ലെംഗീക പീഡനത്തിന് അധ്യാപകനെതിരെ പരാതി. ജെഎന്‍യു പ്രൊഫസര്‍ അജയ് കുമാറിനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥിയാണ് അജയ് കുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

നേരത്തെ ജെഎന്‍യു പ്രൊഫസര്‍ അതുല്‍ ജോഹ്രിക്കെതിരെയും ലെംഗീക പീഡനത്തിനു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജോഹ്രിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

Top