പരീക്ഷ എഴുതിയില്ലെങ്കില്‍ പുറത്താക്കും ; വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി ജെഎന്‍യു

ന്യൂഡല്‍ഹി : പരീക്ഷ എഴുതിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് ജെഎന്‍യു കോളജ് അധികൃതര്‍. ഈ മാസം 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷ എഴുതിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നാണ് നിര്‍ദേശം. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കാത്ത നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് ജെ.എന്‍.യുവില്‍ അരങ്ങേറുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ രണ്ട് പാര്‍ലമെന്റ് മാര്‍ച്ചും ഇതിനകം വിദ്യാര്‍ഥികള്‍ നടത്തി.

സമരത്തെത്തുടര്‍ന്ന് ഫീസ് രണ്ട് തവണ ഭാഗികമായി സര്‍വകലാശാല കുറച്ചിരുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.

Top