ജെഎന്‍യുവില്‍ എബിവിപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം, മര്‍ദ്ദനം; രാഷ്ട്രീയമല്ലെന്ന് വാദം

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. നര്‍മ്മദ ഹോസ്റ്റലിലെ രജീബിനെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. രജീബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കുറ്റം ഏറ്റെടുത്ത് എബിവിപി രംഗത്ത് വന്നു. മാത്രമല്ല രജീബിനെതിരെ നടന്ന ആക്രമണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വ്യക്തിപരമായ പ്രശ്‌നമാണ് ഇതിന് പിന്നില്‍ എന്നും എബിവിപി പ്രതികരിച്ചു.

അതേസമയം ജനാധിപത്യ വിരുദ്ധമായി ഫീസ് വര്‍ദ്ധിപ്പിച്ച സര്‍വ്വകലാശാലയുടെ നടപടിയെ നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചിരുന്നു. പിഴ കൂടാതെ രജിസ്‌ട്രേഷന്‍ നടത്താനുള്ള തീയ്യതി വെള്ളിയാഴ്ച്ച അവസാനിച്ചിരുന്നു. അതേസമയം ഫീസ് വര്‍ദ്ധനവിനെതിരെയുള്ള വിദ്യാര്‍ത്ഥി യൂണിയന്റെ സമരം തുടരുകയാണ്.

Top