ജെ.എന്‍.യു സമരം ; പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടന

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരത്തില്‍ പൊലീസിന്റെ നടപടികള്‍ക്കെതിരെ അധ്യാപക സംഘടന. ക്യാമ്പസില്‍ ഇന്ന് അധ്യാപക സംഘടന പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.വി സി യുടെ നിലപാടില്‍ മാറ്റം വരുത്തണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ ആവശ്യം.

ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടര്‍സമരം പ്രഖ്യാപിക്കുകയും ചെയ്യും. മണിക്കുറുകളോളം ഡല്‍ഹി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ഇന്നലെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകള്‍ അണച്ച ശേഷമായിരുന്നു പൊലീസിന്റെ അതിക്രമം.

അന്ധവിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയനെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷത നീക്കം. മണിക്കൂറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ വഴിവിളക്കുകള്‍ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആര്‍പിഎഫും തല്ലി ഓടിക്കുകയായിരുന്നു.

Top