ആധാര്‍ നമ്പര്‍ നല്‍കിയില്ല, ഷെഹ്‌ല റാഷിദിന്റെ പ്രബന്ധം ജെഎന്‍യു അധികൃതര്‍ നിരസിച്ചു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിന്റെ പ്രബന്ധം കോളേജ് അധികൃതര്‍ നിരസിച്ചു.

പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള ഫോമില്‍ ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലെന്നതായിരുന്നു പ്രബന്ധം തള്ളാന്‍ കാരണം.

പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ ആവശ്യമില്ലെന്നിരിക്കെയാണ് ജെഎന്‍യു അധികൃതരുടെ നടപടി. ആധാര്‍ നമ്പര്‍ നല്‍കാത്തവരുടെയെല്ലാം പ്രബന്ധം സര്‍വകലാശാല തിരിച്ചയക്കുകയാണ് ചെയ്തത്.

Top