എട്ട് ലൈംഗികാരോപണ കേസുകള്‍ക്ക് വിധേയനായ ജെ.എന്‍.യു പ്രഫസര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ ജെ.എന്‍.യു പ്രൊഫസര്‍ അതുല്‍ ജോഹ് രി പൊലീസ് കസ്റ്റഡിയില്‍. ഇദ്ദേഹത്തിനെതിരെ എട്ട് ലൈംഗികാരോപണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലുള്ള സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ പ്രഫസറായ അതുല്‍ ജോഹ് രിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.

മാര്‍ച്ച് 15ന് ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ തങ്ങളെ ലൈംഗികമായി അപമാനിച്ചുവെന്നും സാമ്പത്തിക അഴിമതി നടത്തിയെന്നും ആരോപിച്ച് ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പഠിപ്പിച്ചിരുന്ന എല്ലാ വിദ്യാര്‍ഥിനികളോടും പ്രൊഫസര്‍ മോശമായി സംസാരിച്ചിരുന്നുവെന്നും വിദ്യാര്‍ഥിനികളോട് ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ വിദ്യാര്‍ഥിനി ആരോപിച്ചിരുന്നു. എന്നാല്‍, ലാബില്‍ ഹാജരാകാത്തതിന് താന്‍ ശാസിച്ച ചില വിദ്യാര്‍ഥിനികളാണ് ആരോപണത്തിന് പിന്നിലെന്നാണ് പ്രൊഫസര്‍ പ്രതികരിച്ചത്.

Top