ഇനി ഇന്ത്യാഗേറ്റിന്റെ പേര് മാറ്റാൻ പറയും; ജെഎൻയു വിഷയത്തിൽ രാജ്ദീപ് സർദേശായി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ (ജെഎന്‍യു) പേരു മാറ്റി മോദി നരേന്ദ്ര യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന ബിജെപി എംപിയുടെ നിര്‍ദേശത്തിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്ത്.ജെഎന്‍യുവിന്റെ പേര് മാറ്റാന്‍ പറഞ്ഞവര്‍ ഇനി ഇന്ത്യാഗേറ്റിന്റെ പേരാകും മാറ്റാന്‍ പറയുകയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയിലെ ബിജെപി എംപി ഹന്‍സ് രാജ് ഹാന്‍സാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) യുടെ പേരു മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ജവര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ പേര് മോദി നരേന്ദ്ര (എംഎന്‍യു) യൂണിവേഴ്‌സിറ്റി എന്നാക്കണമെന്നു ഹന്‍സ് രാജ് ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഈ ആവശ്യമുന്നയിച്ചത്.

Top