ജെ.എന്‍.യുവിന്റെ പേര് എം.എന്‍.യു എന്നാക്കി മാറ്റണം; നിര്‍ദേശവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി ഹാന്‍സ് രാജ് ഹാന്‍സ്. ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് എം.പി ആവശ്യമുന്നയിച്ചത്.

ജെ.എന്‍.യുവിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആദ്യമായാണ് ഇവിടെ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ജെ.എന്‍.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി എം.എന്‍.യു (മോദി നരേന്ദ്ര യൂനിവേഴ്‌സിറ്റി) എന്നാക്കണം -അദ്ദേഹം പറഞ്ഞു. കശ്മീരില്‍ നേരിടുന്നത് ജവഹര്‍ലാല്‍ നെഹ്‌റു ചെയ്ത തെറ്റുകളുടെ ഫലമാണെന്നും എം.പി കുറ്റപ്പെടുത്തി.

Top