ആശയവിനിമയത്തിലെ അഭാവമാണ് മനസ്സ് വിഷമിപ്പിക്കുന്ന ജെഎന്‍യു സംഭവം, മുന്‍ വിസി

ന്യൂഡല്‍ഹി: മുഖംമൂടി ധാരികള്‍ ജെഎന്‍യു കാമ്പസില്‍ നടത്തിയ ആക്രമങ്ങളില്‍ അപലപിച്ച് ജെഎന്‍യു മുന്‍ വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോരി. നിലവിലെ വിസിയുടെ നടപടികളെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാര്‍ഥികളോടുള്ള ആശയവിനിമയത്തിന്റെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

’25വര്‍ഷം ജെഎന്‍യുവില്‍ ജോലി ചെയ്ത പരിചയം എനിക്കുണ്ട്. അടുത്തിടെ ജെഎന്‍യുവില്‍ ഉണ്ടായ അക്രമങ്ങള്‍ മനസ്സ് വിഷമിപ്പിക്കുന്നതാണ്. വിശ്വാസമില്ലായ്മ മൂലമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ആശയവിനിമയത്തിലെ അഭാവമാണ് വിശ്വാസം കുറയുന്നതിനുള്ള കാരണം.’ – സുധീര്‍ കുമാര്‍ പറഞ്ഞു.

‘അധികൃതര്‍ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ മുന്‍കൈ എടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ എന്റെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഡയറി ഞാന്‍ സൂക്ഷിച്ചിരുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി അഞ്ചിനാണ് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമുണ്ടായത്.

Top