JNU fire spreads: Pro-Afzal Guru, ‘azadi’ event at Jadavpur University

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ കനയ്യ കുമാറിന് പിന്തുണയുമായി കൊല്‍ക്കത്തയിലെ യാദവ്പുര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ അഫ്‌സല്‍ ഗുരു അനുകൂല മുദ്രാവാക്യങ്ങള്‍.

സംഭവത്തെ കുറിച്ച് അറിയില്ലെന്നും ചില വിദ്യാര്‍ഥികളോ, പുറത്ത് നിന്നുള്ളവരോ വിളിച്ചിരിക്കാമെന്നുമാണ് സംഘാടകരുടെ നിലപാട്. എന്നാല്‍, പ്രകടനത്തില്‍ പങ്കെടുത്ത ചില വിദ്യാര്‍ഥികള്‍ അഫ്‌സല്‍ഗുരു, കശ്മീരി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചത് തുറന്ന് സമ്മതിച്ചു. ഏത് രീതിയിലാണ് ഇത് രാജ്യദ്രോഹകുറ്റമാവുകയെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു.

ഇതെല്ലാം രാജ്യദ്രോഹ കുറ്റമാണെന്ന് ബിജെപി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി കാണുന്ന പിഡിപിയുമായി ചേര്‍ന്നാണ് കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.

ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളിലേക്ക് വ്യാപിച്ച് തുടങ്ങി. കൊല്‍ക്കത്തയില്‍ നടന്ന പ്രകടനത്തിനിടെ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

Top