വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍; ജെഎന്‍യുവില്‍ ക്ലാസ് തിങ്കളാഴ്ച മുതല്‍

ന്യൂഡല്‍ഹി:വിദ്യാര്‍ത്ഥി യൂണിയനുമായി മാനവവിഭവശേഷി മന്ത്രാലയം ചര്‍ച്ച നടത്തി.ഫീസ് വര്‍ധവനവ് പിന്‍വലിക്കണെമന്നതടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.

ഫീസ് വര്‍ധന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുകിട്ടിയതായി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. ഐഷി ഘോഷടക്കം നാല് പേരാണ് എംഎച്ച്ആര്‍ഡി സെക്രട്ടറിയെ കണ്ടത്. വിസിയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. വി.സിയെ മാറ്റാതെ സമരം നിര്‍ത്തില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

അതേസമയം തിങ്കളാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.സെമസ്റ്റര്‍ റജിസ്‌ട്രേഷന്‍ സമയപരിധി ആവശ്യമെങ്കില്‍ നീട്ടുമെന്നും വി.സി എം.ജഗദേഷ് കുമാര്‍ അറിയിച്ചു.

Top