അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

ഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93-ാം വയസിലാണ് കവിയ്ക്ക് പുരസ്‌കാര ലബ്ധി. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കവിയാണ്.

Top