JLR to unveil Jaguar XE next month

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പുതിയ ലക്ഷ്വറി സെഡാന്‍ എക്‌സ് ഇ ഫെബ്രുവരി 3 ന് ഇന്ത്യയിലെത്തും.

അടുത്ത മാസം ആദ്യം പുറത്തിറങ്ങുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ അലുമിനിയം ഫ്രെയിമിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജാഗ്വറിന്റെ വാഹനങ്ങളില്‍ അലൂമിനിയം മോണോകോക്ക് ഫ്രെയിം ഘടിപ്പിച്ച ആദ്യ വാഹനമാണ് പുതിയ എക്‌സ് ഇ. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എക്‌സ് ഇയ്ക്ക് കരുത്തു പകരുക.

പെട്രോളില്‍ തന്നെ രണ്ട് എന്‍ജിന്‍ വകഭേദങ്ങളുള്ള കാറിന്റെ ആദ്യ വകഭേദം 197 ബിഎച്ച്പി കരുത്തും 320എന്‍എം ടോര്‍ക്കും നല്‍കുന്നു. കരുത്തു കൂടിയ രണ്ടാമത്തെ വകഭേദം 237 ബിഎച്ച്പി കരുത്തും 340എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

197 ബിഎച്ച്പി വകഭേദം പൂജ്യത്തില്‍ നിന്ന് 100 കിമീ വേഗതയില്‍ 7.7 സെക്കന്റുകള്‍കൊണ്ടെത്തുമ്പോള്‍ 237 ബിഎച്ച്പി വകഭേദം 6.8 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഇരു മോഡലുകളുടെയും കൂടിയ വേഗത.

Top