ജെകെഎല്‍എഫ് തലവന്‍ യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിമത നേതാവും ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) തലവനുമായ യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

എന്‍ഐഎ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പ്രതിഷേധ സമരം നടത്താനിരിക്കെയാണ് യാസിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത യാസിന്‍ മാലിക്കിനെ ഉടന്‍ തന്നെ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ പേരില്‍ ഏത് കേസാണ് രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജെകെഎല്‍എഫ് സംഘടന തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഡല്‍ഹിയിലെ എന്‍ഐഎ ഹെഡ്ക്വാര്‍ട്ടേഴിനു മുന്നില്‍ സെപ്തംബര്‍ 9 ശനിയാഴ്ച വിമത നേതാക്കളായ സയ്യദ് ഗിലാനി, ഉമര്‍ ഫറൂഖ്, മാലിക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രഷേധ പ്രകടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു.

ഈ പ്രതിഷേധ പരിപാടിയില്‍ യാസിന്‍ മാലിക്കും പങ്കാളിയാകുമെന്ന് വിവരം ലഭിച്ചിരുന്നു. ഉമര്‍ ഫറൂഖും ഗീലാനിയും ഇപ്പോള്‍ വീട്ടു തടങ്കലിലാണ്.

Top