ഇനി ടയറുകളിലെ സമ്മര്‍ദ്ദവും ചൂടും പരിശോധിക്കാം; ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം വരുന്നു

ന്യൂഡല്‍ഹി: ടയര്‍ വിപണിയില്‍ പുതിയ ബ്രാന്‍ഡ്’ ട്രീല്‍ സെന്‍സേര്‍സ്’ ടയറുകളുമായി ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.രാജ്യത്തു ഹൈ പെര്‍ഫോമന്‍സ് ട്രക്കുകള്‍, ബസുകള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ക്കായുള്ള ടയര്‍ വിപണിയില്‍ ജെ.കെ. ടയറിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, ടയര്‍ വിപണിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ ക്ഷമതയും സുരക്ഷയുമുള്ള ടയര്‍ നിര്‍മ്മിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ടയര്‍ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്മാര്‍ട്ട് മോണിട്ടറിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങളോടെ വിപണിയില്‍ എത്തുന്ന ടയറുകള്‍ക്ക് മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ കഴിയും. ട്രീല്‍ സെന്‍സേര്‍സിലൂടെ ടയറുകളിലെ സമ്മര്‍ദ്ദവും ചൂടും പരിശോധിക്കാവുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും ഇതിലുണ്ട്.

സ്മാര്‍ട്ട് സെന്‍സര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ ബ്ലൂടൂത്ത് സഹായത്തോടെ സമയബന്ധിതമായി അറിയാന്‍ സാധിക്കും. ഇതിലൂടെ ടയറുകളുടെ സ്ഥിതിയെകുറിച്ചു നേരത്തെ മനസിലാക്കാനും അവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു ടയറുകളുടെ ക്ഷമത കൂട്ടാനും സുരക്ഷ ഉറപ്പുവരുത്താനും കഴിയും.

കൂടാതെ ടിപിഎംഎസ് സഹായത്തോടെ ട്രീല്‍ സെന്‍സേര്‍സ് ടയറുകള്‍ക്കു കൂടുതല്‍ ഇന്ധന ക്ഷമത നല്‍കാവാനും സാധിക്കും.മികച്ച സേവനം നല്‍കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സാമ്പത്തിക നേട്ടവും പുതിയ ടയര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ സുരക്ഷയും ക്ഷമതയും നല്‍കുന്ന ‘സ്മാര്‍ട്ട് ടയര്‍’ എന്ന പേരിലുള്ള നൂതന സംരഭത്തിനും തങ്ങള്‍ തുടക്കം കുറിക്കുകയാണെന്ന്, ഉല്‍പ്പന്നം പുറത്തിറക്കി ജെ കെ ടയര്‍ & ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. രഗുപതി സിംഗാനിയ പറഞ്ഞു.

ട്രീല്‍ സെന്‍സേര്‍സ് എന്ന പേരില്‍ പ്രസ്തുത ടയര്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ടയര്‍ വിപണിയില്‍ ആദ്യത്തെ ഹൈടെക് സ്മാര്‍ട്ട് ടയറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.ട്രീല്‍ സെന്‍സേര്‍സ് രാജ്യത്ത് 700-ല്‍ അധികം ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ പുതിയ ടയറുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റുഫോമിലൂടെ ഉപയോക്താക്കള്‍ക്കായി വില്‍പ്പന നടത്താനും ജെ.കെ. ടയറിന് പദ്ധതിയുണ്ട്

Top