കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു. ഷോപ്പിയാനിലെ റെബാന്‍ മേഖലയില്‍ പുലര്‍ച്ച മുതല്‍ തുടരുന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.അര്‍ധസൈനികരും ജമ്മുകശ്മീര്‍ പൊലീസും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.അതേസമയം ഏതു ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നു തിരിച്ചറിഞ്ഞിട്ടില്ല.

Top