കശ്മീരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തീവ്രവാദി ആക്രമണം; സ്‌പെഷ്യല്‍ ഓഫീസര്‍ കൊല്ലപ്പെട്ടു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കൊല്ലപ്പെട്ടു. മുഷ്താഖ് അഹമ്മദ് ശൈഖ് ആണ് കൊല്ലപ്പെട്ടത്.

ബിജ്‌ബെഹറയിലെ കാത്‌സൂവിലുള്ള വീട്ടിലാണ് സംഭവം. തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുഷ്താഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മുഷ്താഖിന്റെ ഭാര്യക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

Top