ജമ്മു കശ്മീരിലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് മാര്‍ച്ചില്‍; ബാലറ്റ് പേപ്പര്‍ ഉപയോഗിക്കും

ശ്രീനഗര്‍:ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങി ജമ്മുകശ്മീര്‍. ജമ്മു കശ്മീരിലെ 13,000ത്തോളം പഞ്ചായത്ത് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ശേഷം മേഖലയിലെ ആദ്യത്തെ രാഷ്ട്രീയ പോരാട്ടമായിരിക്കുമിത്‌.

എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.മാര്‍ച്ച് അഞ്ചിനാണ് ആദ്യ ഘട്ടം. 20-നാണ് അവസാനഘട്ടം.ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാകും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ജമ്മുകശ്മീര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷൈലേന്ദ്ര കുമാര്‍ പറഞ്ഞു.

അതേ സമയം ലഡാക്കില്‍ തെരഞ്ഞെടുപ്പ് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മാര്‍ച്ചില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിക്ക സീറ്റുകളും കശ്മീര്‍ താഴ്വരയിലാണ്

ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ മുഖ്യമന്ത്രിമാരും പ്രധാന രാഷ്ട്രീയപാര്‍ട്ടി നേതാക്കളും വീട്ടുതടങ്കലില്‍ ഇരിക്കേയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

Top