ലഷ്‌കറെ തയിബ ഭീകരന്‍ സഹൂര്‍ വാനി അറസ്റ്റില്‍

കശ്മീര്‍ ലഷ്‌കറെ തയിബ ഭീകരന്‍ സഹൂര്‍ വാനിയും നാലു സഹായികളും അറസ്റ്റില്‍. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത തിരച്ചിലിലാണ് സഹൂര്‍ വാനിയും നാലു സഹായികളും പിടിയിലായത്.

ഇവരുടെ പക്കല്‍നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ടു മാസമായി ബദ്ഗാം മേഖലയില്‍ ലഷ്‌കര്‍ സാന്നിധ്യം ശക്തമാണ്. ഹിസ്ബുല്‍ ഭീകരനെ കഴിഞ്ഞയാഴ്ച സൈന്യം കൊലപ്പെടുത്തിയിരുന്നു.

Top