കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിയന്ത്രണം വിട്ട ട്രക്ക് ബൈക്കിലിടിച്ച് ജവാന്‍മാര്‍ മരിച്ചു

stonepelting

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബൈക്കില്‍ ഇടിച്ച് രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ മരിച്ചു. കശ്മീരിലെ അനന്ത്‌നാഗിലായിരുന്നു സംഭവം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ കശ്മീരിലെ കൊകെരംഗിലായിരുന്നു സംഭവം.

പര്‍വത പ്രദേശമായ കൊകെരംഗില്‍ ഡ്യൂട്ടിക്കു ശേഷം മടങ്ങുമ്പോഴായിരുന്നു കല്ലേറുണ്ടായത്. കുന്നിന്‍ മുകളില്‍നിന്നാണ് കല്ലേറ് എത്തിയത്. സിആര്‍പിഎഫിന്റെ ട്രക്കിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഡ്രൈവര്‍ രൂപ് സിംഗിന്റെ തലയില്‍ ഏറുകൊണ്ടു. ഇതോടെ ഇയാള്‍ അബോധാവസ്ഥയിലാകുകയും, നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ജവാന്‍മാരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു .

അപകടത്തില്‍ ജവാന്‍മാരായ റിയാസ് അഹമ്മദ് വാണി, നിസാര്‍ അഹമ്മദ് വാണി എന്നിവരാണ് മരിച്ചത് അപകടത്തെ തുടര്‍ന്ന് ട്രക്ക് തലകീഴായി മറിഞ്ഞു. ട്രക്കിലെ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

Top