ജിക്‌സര്‍ 250 വിപണിയിലേക്ക്; വില 1.20 ലക്ഷം രൂപ

ന്യൂഡല്‍ഹി: ഉടന്‍ വിപണിയിലെത്താനൊരുങ്ങി സുസൂക്കി ജിക്‌സറിന്റെ 250സിസി വേരിയന്റ്. 250 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ് എസ്ഒഎച്ച്‌സി എന്‍ജിനായിരിക്കും സുസുകി ജിക്‌സര്‍ 250 യുടെ പ്രധാന സവിശേഷത. എയര്‍ കൂള്‍ഡ് എഞ്ചിന്‍ ആയിരിക്കും. ചെലവുകള്‍ കുറയ്ക്കുന്നതിന് അത് ഉപകാരപ്രധമാകും. അതേസമയം യമഹ എഫ്‌സി 250 ആയിരിക്കും ജിക്‌സര്‍ 250ന്റെ പ്രധാന എതിരാളി.

ജിക്‌സര്‍ 250 മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ 200 സിസി 400 സിസി സെഗ്മെന്റില്‍ ചുവടുറപ്പിക്കുക എന്നതാണ് സുസുകിയുടെ ലക്ഷ്യം. 2015 മാര്‍ച്ചില്‍ സുസുകി ഇനസൂമ 250 നിര്‍ത്തിയശേഷം ഈ സെഗ്മെന്റില്‍ സുസുകിക്ക് മറ്റൊരു മോഡല്‍ ഉണ്ടായിട്ടില്ല.

സുസുകി ജിഎസ്എക്‌സ്എസ്300 മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ആയിരിക്കും ഓള്‍ന്യൂ ജിക്‌സര്‍ 250 ബൈക്ക് സ്വീകരിക്കുന്നത്. ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കും പുതിയ 250 സിസി മോട്ടോര്‍സൈക്കിള്‍. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റിംഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ സവിശേഷതകളായിരിക്കും.ഈ വര്‍ഷമോ 2020 തുടക്കത്തിലോ വാഹനം വിപണിയിലെത്തിയേക്കും. 1.20 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Top