ഷൂട്ടിങ്ങില്‍ ജിത്തുറായിക്ക് സ്വര്‍ണ്ണം; പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

jithurai

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തുറായിക്കാണ് സ്വര്‍ണം ലഭിച്ചത്. ഈ ഇനത്തില്‍ തന്നെ ഇന്ത്യയുടെ ഓം മിതര്‍വാളിനാണ് വെങ്കലവും ലഭിച്ചു.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി. ഗെയിംസിന്റെ അഞ്ചാം ദിവസമായ ഇന്ന് ഭാരോദ്വഹനത്തില്‍ വെള്ളിത്തിളക്കം നേടിയാണ് ഇന്ത്യ മെഡല്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പുരുഷന്മാരുടെ 105 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പ്രതീപ് സിംഗാണ് വെള്ളി നേടിയത്.

ഗെയിംസില്‍ എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍.

Top