ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ കാളിദാസ് ജയറാം

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം ആദിക്കു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനായെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ലളിതമായ ചടങ്ങില്‍ ജീത്തുജോസഫിന്റെ മാതാവ് ശ്രീമതി ലീലാമ്മ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു. ശ്രീഗോകുലം ഗോപാലന്‍, ജയറാം, ആന്റണിപെരുമ്പാവൂര്‍, ഡോ. ബിജുരമേശ്, കാളിദാസ് ജയറാം, ജീത്തു ജോസഫ്, ലിന്‍ഡ ജീത്തുജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.

ഇമ്രാന്‍ ഹാഷ്മിയെ നായകനാക്കി ഒരുക്കിയ ബോളിവുഡ് ചിത്രത്തിന് ശേഷം ഒരുക്കുന്ന മലയാളം ചിത്രമാണിത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാനതാരങ്ങളാണ്. അപര്‍ണ്ണാബാലമുരളിയാണ് നായിക. സംഗീതം നല്‍കുന്നത് അനില്‍ജോണ്‍സണ്‍ ആണ്. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

Top