ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

jeethu-joseph

ജിത്തു ജോസഫിന്റെ ബോളിവുഡിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. റിഷി കപൂറും ഇമ്രാന്‍ ഹഷ്മിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ്. മെയ് മുതല്‍ ജൂലൈ വരെയുള്ള ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയായ ദി ബോഡി 39യുടെ റീമേക്കാണ് ചിത്രം. പൊലീസുകാരനായാണ് റിഷി കപൂര്‍ ചിത്രത്തില്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ആദിയാണ് ജിത്തുവിന്റെ അവസാനം ഇറങ്ങിയ ചിത്രം.

ജിത്തുവിന്റെ ഏറ്റവും ഹിറ്റ് ചിത്രമായ ദൃശ്യം നേരത്തെ തമിഴിലേക്കും, ഹിന്ദിയിലേക്കും റീമെയ്ക്ക് ചെയ്തിരുന്നു. ഇത് വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ജിത്തു ബോളിവുഡ് സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

Top