കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി നാളെ പ്രദര്‍ശനത്തിനെത്തും

യുവതാരം കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. അപര്‍ണ ബലമുരളി നായികയാകുന്ന ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കും. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .

Top