എകെജി സെന്റര്‍ ആക്രമണക്കേസ്; ജിതിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. തന്നെ കേസിൽ കുടുക്കിയതാണെന്നാണ് ജിതിന്റെ വാദം. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.

ജിതിനെതിരെ ഒട്ടേറെ കേസുകൾ ഉണ്ടെന്നും, ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സർക്കാർ വാദം. കേസിൽ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Top