‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ ; ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു

asif-ali-and-jiss-joy

ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളീഡേ എന്നീ ബോക്‌സ് ഓഫീസ് കീഴടക്കിയ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു. സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത് ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നാണ്.

മംമത മോഹന്‍ദാസ് നായികയായെത്തുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് സംവിധായകന്‍ ലാല്‍ ജോസ് ആണ്. ജിസ് ജോയ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും.

Top