jishnus family arrest; oommen chandy against police

oommen chandy

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സാങ്കേതികത്വം പറഞ്ഞ് അവരെ സമരം ചെയ്യുന്നതില്‍ നിന്ന് തടയാന്‍ പാടില്ലായിരുന്നുവെന്നും സാങ്കേതികത്വം മനുഷ്യത്വത്തിന് വഴിമാറുകയായിരുന്നു വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മകന്‍ നഷ്ടപ്പെട്ട വേദന അറിയിക്കാനാണ് ജിഷ്ണുവിന്റെ കുടുംബം സമരം നടത്താനായി എത്തിയത്. അവരെ അതിന് അനുവദിക്കേണ്ടതായിരുന്നു.

കേരള മനസാക്ഷിക്കു മുമ്പില്‍ ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റുചെയ്ത സംഭവം ചോദ്യചിഹ്നമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുചോദിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Top