jishnus death ; jishnu family’s protest

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യാത്തതിനെതിരെ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ സത്യഗ്രഹ സമരത്തിനൊരുങ്ങുന്നു.

നാളെ മുതല്‍ ഡിജിപി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിക്കാനാണ് തീരുമാനം. സമ്മര്‍ദ്ദം കൊണ്ട് സമരം പിന്‍വലിപ്പിക്കാന്‍ ആരും നോക്കേണ്ടെന്ന് മാതാവ് മഹിജ പ്രതികരിച്ചു.

അതേസമയം കേസിലെ മൂന്നും നാലും പ്രതികളായ ശക്തിവേല്‍, പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Top