jishnu pranoy’s family strike

തിരുവനന്തപുരം: തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. കേരളത്തിലെ പൊലീസിനെതിരെയാണ് തന്റെ സമരം. ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും മഹിജ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജ.

ഇന്നലെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.

അതേസമയം പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊലീസ് ആരെയും മര്‍ദിക്കുകയോ തളളിയിടുകയോ ചെയ്തിട്ടില്ല.

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. രാവിലെ പത്തുമണി മുതല്‍ ഡിജിപി ലോക്നാഥ് ബെഹ്റ അദ്ദേഹത്തിന്റെ ഓഫിസില്‍ കാത്തിരിക്കുകയായിരുന്നുവെന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചിരുന്നു.

Top