jishnu pranoy’s family meet pinaray vijayan

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. തിരുവനന്തപുരത്ത് വെച്ച് വൈകുന്നേരമാണ് കൂടിക്കാഴ്ച.

ഇതിന് മുന്നോടിയായി ജിഷ്ണുവിന്റെ മാതാവ് മഹിജ, പിതാവ് അശോകന്‍, അമ്മാവന്‍ കെ കെ ശ്രീജിത്ത് എന്നിവര്‍ ഇന്നലെ രാത്രി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനുവുമായി കൊച്ചിയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു.

ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ഐ ജി എം ആര്‍ അജിത്ത് കുമാറിനെയും ജിഷ്ണുവിന്റെ കുടുംബം ഇന്നലെ സന്ദര്‍ശിച്ചിരുന്നു.

Top