jishnu pranoy’s death

jishnu pranoy

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍, രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു.

നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ സഞ്ജിത്തിനെ വിട്ടയക്കാനാണ് സാധ്യത.

ചൊവ്വാഴ്ച കേസിലെ ഒന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ പി.
കൃഷ്ണദാസിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.

Top