ജിഷ്ണു പ്രണോയിയുടെ ചിത്രം പതിച്ച കാര്‍ഡ് വിതരണം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ ചിത്രം പതിച്ച സ്വാഗത കാര്‍ഡ് വിതരണം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത് പാമ്പാടി നെഹ്റു കോളേജിന്റെ പ്രതികാര നടപടി വീണ്ടും. കോളേജിലെ ഏഴു വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്റ് ചെയ്തത്.

അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്ന് മാനേജ്മെന്റ് വിശദീകരിക്കുമ്പോഴും പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ ജിഷ്ണുവിന്റെ ചിത്രം വെച്ച കാര്‍ഡും മിഠായിയും വിതരണം ചെയ്തതാണ് സസ്പെന്‍ഷന് കാരണമെന്ന് പരാതിക്കാരനായ അധ്യാപകന്‍ പറയുന്ന ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെഹ്രു എഞ്ചിനീയറിഗ് കോളേജില്‍ പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളെത്തിയത്. ഇവരെ സ്വീകരിക്കാനായി എസ്എഫ്‌ഐ തയ്യാറാക്കിയതാണ് ജിഷ്ണു പ്രണോയിയുടെ ചിത്രമുളള ആശംസ കാര്‍ഡ്. ഉച്ചഭക്ഷണത്തിനായുളള ഇടവേളയിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കാര്‍ഡ് വിതരണം ചെയ്തത്. പത്തു പേരാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡ് വിതരണം ചെയ്തത്. ഇതില്‍ ഏഴ് പേരെയാണ് സസ്‌പെന്റ് ചെയ്തത്.

Top