jishnu pranoy death- Today the bail plea of ​​the accused, the court considered

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളെജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ശക്തിവേല്‍, പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരും കേസിലെ മൂന്നും നാലും പ്രതികളാണ്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണദാസിന് മേല്‍ പ്രേരണാക്കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നല്‍കിയത്.

ഇതിനിടെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ നാളെ ഡി.ജി.പി ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങും. ഫോറന്‍സിക് പരിശോധനയില്‍ ജിഷ്ണു പ്രണോയിയുടെ ഫോണ്‍ സന്ദേശം പൊലീസിന് ലഭ്യമായതോടെ പ്രതികള്‍ കോളജ് മാനേജ്‌മെന്റ്തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

Top