ജിഷ്ണു പ്രണോയിയുടേത് എന്ന് കരുതുന്ന കത്ത് വ്യാജമാണെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കേസിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടി.പി സെന്‍കുമാര്‍.

ജിഷ്ണുവിന്റേത് എന്ന് കരുതുന്ന കത്ത് വ്യാജമാണെന്ന് സെന്‍കുമാര്‍ അറിയിച്ചു. ‘കൈയക്ഷരം ജിഷ്ണുവിന്റേതല്ല, കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടത്തേണ്ടതുണ്ടെന്നും’ ആദ്ദേഹം പറഞ്ഞു.

സ്വകാര്യ ചാനലിലെ ഒരു അഭിമുഖ പരിപാടിയിലാണ് സെന്‍കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Top