Jisha mureder case; enquiry group reorganized

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദക്ഷിണ മേഖല എഡിജിപിയായി നിയമിതയായ ബി.സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല. എസ്പിമാരായ പി.എന്‍. ഉണ്ണിരാജ, പി.കെ.മധു എന്നിവരും സംഘത്തിലുണ്ട്.

രാവിലെ എഡിജിപി ബി.സന്ധ്യ കൊലപാതകം നടന്ന ജിഷയുടെ വീട്ടില്‍ പരിശോധന നടത്തി. പഴയ അന്വേഷണ സംഘത്തിന്റെ തുടര്‍ച്ച വേണ്ടെന്നും പുതിയ അന്വേഷണം തുടങ്ങണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ ദക്ഷിണ മേഖല എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു ജിഷ വധം അന്വേഷിച്ചിരുന്നത്. പുതിയ അന്വേഷണ സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തന്റെ നിലവിലെ ചുമതല കൊണ്ടു സാധ്യമാകില്ലെന്നു സന്ധ്യ മുഖ്യമന്ത്രിയെ കണ്ടു ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പഴയ അന്വേഷണ സംഘത്തെ പൂര്‍ണമായും പിരിച്ചുവിട്ട് സര്‍ക്കാര്‍ ദക്ഷിണ മേഖല എഡിജിപിയായി സന്ധ്യയെ നിയമിച്ചത്.

Top