കൊച്ചി: ജിഷ കൊലപാതകക്കേസില്‍ പൊലീസ് പ്രതിയുടേത് എന്ന് സംശയിക്കുന്ന 10 രേഖാ ചിത്രങ്ങള്‍ കൂടി തയ്യാറാക്കി പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സാക്ഷികള്‍ പല മൊഴികള്‍ നല്‍കുന്നത് കൊണ്ടാണ് പൊലീസിന് ഒന്നില്‍ കൂടുതല്‍ രേഖ ചിത്രങ്ങള്‍ തയ്യാറാക്കേണ്ടി വന്നത്.
കഴിഞ്ഞ ദിവസം രണ്ടാമത്തെ രേഖാ ചിത്രവും പൊലീസ് പുറത്ത് വിട്ടിരുന്നു. അതേ സമയം ജിഷയുടെ വീടിനു സമീപത്തുള്ള ഇരിങ്ങോള്‍ കാവില്‍ പൊലീസ് ആറടി താഴ്ച്ചയുള്ള കുഴി കണ്ടെത്തി ജിഷയെ കൊലപ്പെടുത്തിയ ശേഷം ആ കുഴിയിലിട്ടു മൂടാനാണ് കൊലയാളിയുടെ പദ്ധതിയെന്ന പൊലീസ് സംശയിക്കുന്നുണ്ട്.
അതിനിടെ പ്രതിയുടേതെന്ന നിലയില്‍ പുറത്തുവിട്ട രേഖാചിത്രവുമായി രൂപസാദൃശ്യമുള്ളയാളെ തൃശൂരിനടുത്ത് പേരാമംഗലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. രജനീഷി (20) രാജസ്ഥാന്‍ സ്വദേശിയാണ് വെള്ളിയാഴ്ച വൈകീട്ടോടെ പേരാമംഗലം പൊലീസിന്റെ കസ്റ്റഡിയിലായത്.
വരടിയത്ത് ടൈല്‍സിന്റെ പണിയില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാളെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്ത് വിരലടയാളവും മറ്റും ശേഖരിച്ച് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ തൊഴിലുടമയുടെ ജാമ്യത്തില്‍ വിട്ടു.
പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസത്തെി ഇയാളെ കസ്റ്റഡിയിലെടുത്തത്.