jisha murder- ommen chandy facebook post

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ക്രൂരത കാട്ടിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് ജിഷയെന്നും ജിഷയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അനുമതിയോടെ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തമന്ത്രി നേരിട്ടാണ് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്നും എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

(മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….)

കേരളത്തിനെ ഞെട്ടിപ്പിച്ച സംഭവമാണ്. കേരളത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ഈ ക്രൂരത കാട്ടിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കും. അഭ്യന്തര മന്ത്രി നേരിട്ടാണ് ഇതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചു, എറണാകുളം റേഞ്ച് ഐ. ജിയുടെ നേരിട്ടുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.

സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗമാണ് ജിഷ. ജിഷയുടെ മരണത്തോടെ അനാഥരായ അമ്മയെയും കുടുംബത്തെയും സഹായിക്കുന്നതിനു എല്ലാവിധ നടപടികളും ആലോചിച്ച് ചീഫ് ഇലെക്‌റ്റൊറല്‍ ഓഫീസറുടെ അനുമതിയോടെ നടത്തുന്നതാണ്

Top